മറ്റൊരാളുടെ കൂടെ കിടക്ക പങ്കിടും, അത് കാമുകനോട് പറയും: കൽക്കി

By :  Aiswarya S
Update: 2024-10-02 11:04 GMT

തന്റെ പ്രണയബന്ധങ്ങൾ അവസാനിപ്പിക്കുന്ന രീതിയെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് താരം കൽക്കി കൊച്ചലിൻ. തന്റെ മുൻകാല ബന്ധങ്ങളെ കുറിച്ചും അത് അവസാനിപ്പിക്കാനായി മറ്റൊരാളുടെ കൂടെ കിടക്ക പങ്കിടകയും അത് കാമുകനോട് പറയുകയും ചെയ്യും എന്നാണ് കൽക്കി വെളിപ്പെടുത്തിയിരിക്കുന്നത്.

ക്ലീൻ ബ്രേക്കപ്പ് അത്യാവശ്യമാണ് എന്നാണ് കൽക്കി പറയുന്നത്. എനിക്ക് രണ്ട് തരത്തിലുള്ള ബന്ധങ്ങളും ഉണ്ടായിരുന്നു. ക്ലീൻ ബ്രേക്കപ്പ് ചെയ്യുന്നതാണ് നല്ലത്, പക്ഷെ അത് വളരെ ബുദ്ധിമുട്ടാണ് ചെറുപ്പത്തിൽ ബ്രേക്കപ്പ് ചെയ്യാൻ എനിക്ക് ഒരു തന്ത്രം ഉണ്ടായിരുന്നു.

മറ്റൊരാളുടെ കൂടെ കിടക്ക പങ്കിടും എന്നിട്ടത് കാമുകനോട് പറയും. അങ്ങനെ അവൻ തന്നെ ബ്രേക്കപ്പ് ചെയ്ത് പൊക്കോളും. ഇപ്പോൾ എന്റെ വിവാഹം കഴിഞ്ഞു, ഒരു കുട്ടിയുണ്ട്. ഇപ്പോൾ എനിക്ക് കൂടുതൽ റിലേഷൻഷിപ്പിനുള്ള സമയമില്ല. കാരണം സ്വന്തം പങ്കാളിയെ കാണാൻ പോലും നിങ്ങൾക്ക് സമയമില്ല.

പക്ഷേ കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ചു, എന്നാൽ ഇപ്പോൾ നിങ്ങളുടെ അതിരുകളും നിയമങ്ങളും സ്വയം മനസിലാക്കണം. ഒരുപാട് റിലേഷൻഷിപ്പുകൾ ഉണ്ടാകുമ്പോൾ ബന്ധത്തിൽ ആഴത്തിൽ പോകാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ജീവിതകാലം മുഴുവനും ഇതെല്ലാം തുടരുന്നവരെ എനിക്കറിയാം.

എന്നെ സംബന്ധിച്ചിടത്തോളം അതെല്ലാം വ്യത്യസ്ത കാലഘട്ടമായിരുന്നു. അന്ന് ഞാൻ സെറ്റിൽ ആകാൻ ഉദ്ദേശിച്ചിരുന്നില്ല, അതുകൊണ്ട് കുഴപ്പമില്ലായിരുന്നു എന്നാണ് കൽക്കി പറയുന്നത്. 

Tags:    

Similar News