രേഖാചിത്രത്തിന്റെ വിജയത്തിൽ മമ്മൂക്കയ്ക്ക് ആസിഫ് അലി കൊടുക്കുന്ന സമ്മാനം
മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ റോഷാക്കിൽ അഥിതി വേഷത്തിൽ ആസിഫ് അലിയുടെ പ്രകടനത്തിന് റോളക്സ് വാച്ച് മമ്മൂക്ക സമ്മാനമായി നൽകിയിരുന്നു.;
മലയാള സിനിമയിൽ അഭിനയം കൊണ്ട് സ്വയം ഉയർന്നു വരുന്ന നടനാണ് ആസിഫ് അലി. 2024ലെ ആസിഫ് അലിയുടെ എല്ലാ ചിത്രങ്ങളും മികച്ച പ്രതികരണം നേടി ബോക്സ് ഓഫീസിൽ ഹിറ്റായിരുന്നു. അതി അതേപോലെ തന്നെ രേഖാചിത്രത്തിലൂടെ മികച്ചൊരു തുടക്കമാണ് ആസിഫ് അലി -അനശ്വര രാജൻ ടീമിന് ലഭിച്ചിരിക്കുന്നത്. ചിത്രം ഇറങ്ങിയതുമുതൽ മമ്മൂട്ടി ചേട്ടനും രേഖാചിത്രവുമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മമ്മൂക്കയുടെ സമ്മതം ഇല്ലായിരുന്നെങ്കിൽ രേഖാചിത്രത്തെ ഉണ്ടാകില്ലായിരുവെന്നു ആസിഫ് അലി പറഞ്ഞിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ സംഭാവനകളും പല ഇടങ്ങളിൽ ഉണ്ടായിട്ടുണ്ട്. അതെല്ലാം പിന്നീട് തങ്ങൾ വെളിപ്പെടുത്തുമെന്നാണ് രേഖാചിത്രം ടീം അറിയിക്കുന്നത്. ഇതിനിടയിൽ രേഖാചിത്രത്തിന്റെ വിജയത്തിൽ മമ്മൂട്ടിക്ക് ആസിഫ് അലി എന്ത് സമ്മാനമായിരിക്കും നൽകുക എന്നതും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാണ്.
മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ റോഷാക്കിൽ അഥിതി വേഷത്തിൽ ആസിഫ് അലിയുടെ പ്രകടനത്തിന് റോളക്സ് വാച്ച് മമ്മൂക്ക സമ്മാനമായി നൽകിയിരുന്നു. അതുപോലെ രേഖാചിത്രത്തിന്റെ വിജയത്തിൽ മമ്മൂട്ടിയ്ക്ക് എന്ത് തിരികെ നൽകുമെന്ന് അവതാരകൻ ചോദിക്കുമ്പോൾ,
"ഞാൻ അതിനെ പറ്റി ചിന്തിച്ചിട്ടില്ല. അദ്ദേഹത്തിന് എന്ത് കൊടുത്താൻ മതിയാകും. എനിക്ക് കൊടുക്കാൻ പറ്റിയതായി ഒന്നുമില്ല എന്നതാണ്. മെറ്റീരിയലുകളായി അദ്ദേഹത്തിന്റെ കയ്യിൽ ഇല്ലാത്തതായി ഒന്നുമില്ലെന്ന് തോന്നുന്നു. കൊടുക്കാൻ പറ്റുന്നത് മെറ്റീരിയലൈസിഡ് ചെയ്യാൻ പറ്റാത്ത ചില വാക്കുകളായിരിക്കാം. അതിനപ്പുറത്തുള്ളതാണ് മമ്മൂക്ക ഈ സിനിമയ്ക്ക് വേണ്ടി ചെയ്തത്. ഒന്നും കൊടുത്ത് നന്ദി പറയാൻ പറ്റില്ല. എന്ത് കൊടുത്താലും അത് ചെറുതായി പോകും", എന്നാണ് ആസിഫ് അലി നൽകിയ മറുപടി.
ദി പ്രിസ്റ്റന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് രേഖാചിത്രം. ജനുവരി 9 റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് എങ്ങു നിന്നും നേടുന്നത്.