ജിമ്മിലെ പരിശീലനത്തിനിടയില്‍ രശ്മിക മന്ദനായ്ക്ക് പരുക്ക് ;സിക്കന്തര്‍, തമ, കുബേര എന്നി ചിത്രങ്ങൾ ഷൂട്ടിംഗ് വൈകും

Update: 2025-01-12 08:28 GMT

ഇന്ത്യ ഒട്ടാകെ ആരാധകരുടെ തന്നിന്ധ്യൻ താരമാണ് രെശ്മിക മന്ദനാ. അല്ലു അർജുൻ നായകനായ പുഷ്പ 2വിലൂടെ ആണ് രെശ്മികയുടെ ഏറ്റവും പുതിയ ചിത്രം. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് സാമൂഹ്യമാധ്യങ്ങളിൽ ശ്രെധ നേടുന്നത്.

ജിമ്മിലെ പരിശീലനത്തിനിടയില്‍ രശ്മികയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. വലതുകാലിനാണ് പരിക്ക് ഏറ്റിരിക്കുന്നത്, തന്‍റെ ചിത്രങ്ങള്‍ അടക്കം പങ്കുവച്ചുകൊണ്ടാണ് രശ്മികയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. വരുന്ന ആഴ്കളില്‍ അല്ലെങ്കില്‍ മാസങ്ങളില്‍ ഒറ്റ കാലില്‍ ആയിരിക്കും തന്‍റെ സഞ്ചാരമെന്ന് പകുതി തമാശയ്ക്കും പകുതി കാര്യമായും രശ്മിക പറയുന്നു. ചിത്രീകരണം പുരോഗമിക്കുന്ന തന്‍റെ മൂന്ന് ചിത്രങ്ങളുടെ സംവിധായകരോട് ഷൂട്ടിംഗ് നീളുന്നതിന് ക്ഷമ ചോദിക്കുന്നുമുണ്ട് നടി. ഹിന്ദി ചിത്രങ്ങളായ സിക്കന്തര്‍, തമ, തമിഴ്, തെലുങ്ക് ചിത്രമായ കുബേര എന്നിവയാണ് രശ്മികയ്ക്ക് പൂര്‍ത്തിയാക്കാനുള്ളത്. 

എ ആർ മുരുഗദോസ് സംവിധാനം ചെയ്ത് സാജിദ് നദിയാദ്‌വാല നിർമ്മിക്കുന്ന ബോളിവുഡ് ആക്ഷൻ ചിത്രമാണ് സിക്കന്ദർ. ചിത്രത്തിൽ കാജൽ അഗർവാൾ, രശ്മിക മന്ദാന, സത്യരാജ്, ശർമാൻ ജോഷി, പ്രതീക് ബബ്ബർ എന്നിവർക്കൊപ്പം സൽമാൻ ഖാൻ ഇരട്ട വേഷങ്ങളിൽ അഭിനയിക്കുന്നു.

മഡോക്ക് ഹൊറർ കോമഡി യൂണിവേഴ്സിലെ പുതിയ ചിത്രമായ താമ ആണ് രശ്മികളുടെ മറ്റൊരു ചിത്രം. ആയുഷ്മാൻ ഖുറാനായാണ് ചിത്രത്തിലെ നായകൻ. ഒരു വാമ്പയർ കേന്ദ്രീകരിച്ചുള്ള നവാസുദ്ദീൻ സിദ്ദിഖി ആണ് മറ്റൊരു പ്രധാന കഥാപാത്രം. ആദിത്യ സർപോത്ദാർ സംവിധാനം ചെയുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദിനേശ് വിജനും അമർ കൗശിക്കും ചേർന്നാണ്. ചിത്രം 2025 ദീപാവലി റിലീസായി എത്തും.

ശേഖർ കമ്മുല സംവിധാനം ചെയുന്ന തെലുങ്ക്, തമിഴ് ചിത്രമാണ് കുബേര. അമിഗോസ് ക്രിയേഷൻസിന് കീഴിൽ സുനിൽ നാരംഗും പുസ്കൂർ രാംമോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരേ സമയം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ചിത്രം ചിത്രീകരിച്ചിരിക്കുന്നു. ധനുഷ് നായകനാകുന്ന ചിത്രത്തിൽ രെശ്മികയാണ് നായിക. നാഗാർജുന, ജിം സർഭ്, ദലിപ് താഹിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ

ഇപ്പോൾ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമ ലോകവും ആരാധകരും

Tags:    

Similar News